ആ​റ്റു​കാ​ല​മ്മ​യ്ക്ക് ഇ​ന്ന് പൊ​ങ്കാ​ല
Friday, February 26, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: അ​നു​ഗ്ര​ഹ പു​ണ്യം തേ​ടി ഭ​ക്ത​ർ ഇ​ന്ന് ആ​റ്റു​കാ​ല​മ്മ​യ്ക്ക് ഇ​ന്ന് പൊ​ങ്കാ​ല അ​ർ​പ്പി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ഇ​ക്കു​റി ക്ഷേ​ത്ര​ത്തി​നു മു​ൻ​വ​ശ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്ര​മാ​യാ​ണ് ന​ട​ക്കു​ക. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഭ​ക്ത​ർ അ​ടു​പ്പു​കൂ​ട്ടി പൊ​ങ്കാ​ല​യി​ടു​ന്ന പ​തി​വും ഇ​ക്കു​റി ഉ​ണ്ടാ​കി​ല്ല. പ​ക​രം ഭ​ക്ത​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല​യ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

രാ​വി​ലെ 10.50 ന് ​ക്ഷേ​ത്ര പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 3.40 ന് ​പൊ​ങ്കാ​ല നി​വേ​ദി​ക്കും. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ആ​റ്റു​കാ​ൽ വെ​ബ്സൈ​റ്റാ​യ www.a ttukal.org ൽ ​കൂ​ടി ഓ​ണ്‍​ലൈ​ൻ ആ​യി പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രു​ന്ന​തും നി​വേ​ദി​ക്കു​ന്ന​തും പ്ര​ക്ഷേ​പ​ണം ചെ​യ്യും.പൊ​ങ്കാ​ല​ക​ഴി​ഞ്ഞ് മ​ണ​ക്കാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യെ എ​ഴു​ന്നെ​ള്ളി​ച്ച ശേ​ഷം അ​ന്നേ ദി​വ​സം ത​ന്നെ രാ​ത്രി 11.30തോ​ടെ തി​രി​കെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കാ​റു​ള്ള കു​ത്തി​യോ​ട്ട​വും ഇ​ക്കു​റി ഇ​ല്ല. പ​ക​രം ആ​ചാ​ര പ്ര​കാ​രം പ​ണ്ടാ​ര ഓ​ട്ടം മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്.