വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​സ​ഭാ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Friday, February 26, 2021 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പ​ന​വും അ​ഗ്രി കി​യോ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഹ​രി​കേ​ശ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വി​ശ​പ്പ് ര​ഹി​ത ന​ഗ​ര​സ​ഭാ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് വി​ശ​ന്ന് ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്ക് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലൂ​ടെ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ പ്ര​ത്യേ​കം കൗ​ണ്ട​റും കൂ​പ്പ​ൺ സം​വി​ധാ​ന​വും ഒ​രു​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ മു​ഖേ​ന ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ആ​ദ്യ ഘ​ട്ടം മൂ​ന്ന് അ​ഗ്രി കി​യോ​സ്ക്കു​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. വി​ഷ​ര​ഹി​ത​മാ​യ ജൈ​വ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച് വി​പ​ണ​നം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​സ​തീ​ശ​ൻ , ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​അ​ജി​ത , കൗ​ൺ​സി​ല​ർ എം.​എ​സ്. ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.