പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ പ​ട​ക്കം എ​റി​ഞ്ഞ് പ്ര​തി രക്ഷപ്പെട്ടു
Saturday, February 27, 2021 11:23 PM IST
ക​ഴ​ക്കൂ​ട്ടം : പോ​ക്സോ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​യ പോ​ലീ​സ് സം​ഘ​ത്തി​ന്‍ നേ​രെ പ്ര​തി പ​ട​ക്ക​മെ​റി​ഞ്ഞു ര​ക്ഷ​പ്പെ​ട്ടു. ​മേ​നം​കു​ളം വ​ലി​യ എ​ലാ​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൗ​ണ്ടു​ക​ട​വ് സ്വ​ദേ​ശി സ​ന്തോ​ഷ് (27) ആ​ണ്‍ ര​ക്ഷ​പ്പെ​ട്ട​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യി​രു​ന്നു സം​ഭ​വം.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സം​ഘം വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന പ​ട​ക്കം പോ​ലീ​സ് സം​ഘ​ത്തി​ന്‍ നേ​രെ പ​ല ത​വ​ണ എ​റി​യു​ക​യാ​യി​രു​ന്നു.​പ​ട​ക്കം എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ​ശേ​ഷം പ്ര​തി​ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ബി​ജു​വും മൂ​ന്നു പോ​ലീ​സു​കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.