കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, March 1, 2021 12:19 AM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ കൊ​റ​ളി​യോ​ട് വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ വി​വേ​ച​നം കാ​ട്ടു​ന്ന​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കൊ​റ​ളി​യോ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും മ​ല്ല​മ്പ്ര​ക്കോ​ണം ജം​ഗ്ഷ​നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ക​രു​പ്പൂ​ര് ഷി​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ,വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്, ല​ളി​ത, ഇ​ന്ദി​രാ ക്ല​മ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജെ​കെ എ​ഫ്എ​യും സം​യു​ക്ത​മാ​യി ഇ​ന്നു​മു​ത​ൽ 31 വ​രെ കൊ​ല്ല​ത്ത് സൗ​ജ​ന്യ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ട​ത്തും. എ​ട്ടു മു​ത​ൽ 16 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ലാ​ൽ ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.