ജെ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നൊ​പ്പം: ‌‌‌‌പ്ര​ഫ.​പി.സി.ബീ​നാ​കു​മാ​രി
Monday, March 1, 2021 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ജെ​എ​സ്എ​സ് എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.സി.ബീ​നാ​കു​മാ​രി. ന​ന്ദ​ൻ​കോ​ട് കെ.​ആ​ർ. ഗൗ​രി​യ​മ്മ ന​വ​തി മ​ന്ദി​ര​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന എ​ട്ടാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ്രാ​ക്കു​ളം മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡ്വ.​പാ​റ​ശാ​ല എ. ​അ​ജി​കു​മാ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ന്ന​ത്തു​കാ​ൽ മ​ണി​ക​ണ്ഠ​ൻ, വ​ട്ടി​യൂ​ർ​ക്കാ​വ് ജ​യ​സിം​ഗ്, ദി​വാ​ക​ര​ൻ പ​ള്ള​ത്ത്, ജോ​സ​ഫ് ബാ​ല​രാ​ജ് ,നെ​ടു​മം ജ​യ​കു​മാ​ർ, സ​ന്തോ​ഷ് രാ​ഘ​വ​ൻ,കി​ര​ൺ ആ​ർ. പി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ന്തോ​ഷ് രാ​ഘ​വ​ൻ(​പ്ര​സി​ഡ​ന്‍റ്),കു​ന്ന​ത്തു​കാ​ൽ മ​ണി​ക​ണ്ഠ​ൻ, ജോ​സ​ഫ് ബാ​ല​രാ​ജ് (വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഡ്വ.​പാ​റ​ശാ​ല എ. ​അ​ജി​കു​മാ​ർ (സെ​ക്ര​ട്ട​റി), ദി​വാ​ക​ര​ൻ പ​ള്ള​ത്ത്,വ​ട്ടി​യൂ​ർ​ക്കാ​വ് ജ​യ​സിം​ഗ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.