കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം അ​ഗ്നി​ര​ക്ഷാ സേ​ന മു​റി​ച്ചു മാ​റ്റി
Monday, March 1, 2021 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ര​ണ്ടു വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം അ​ഗ്നി​ര​ക്ഷാ സേ​ന മു​റി​ച്ചു മാ​റ്റി. വെ​ഞ്ഞാ​റ​മൂ​ട് പ​ഞ്ഞി​യൂ​ർ പ​ച്ച​യി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ വി​ര​ലി​ൽ കു​ടു​ങ്ങി​യ​മോ​തി​ര​മാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി​യോ​ടെ കു​ഞ്ഞി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മോ​തി​രം ഊ​രി​മാ​റ്റാ​ൻ ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് കു​ഞ്ഞി​നെ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​തി​രം മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

വീ​ട് ആ​ക്ര​മി​ച്ചയാൾ കൃ​ഷിയും
ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

കാ​ട്ടാ​ക്ക​ട: വീ​ട് ആ​ക്ര​മി​ച്ചയാൾ കൃ​ഷിയും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. നെ​യ്യാ​ർ ഡാം ​ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ചാ​ന​ൽ​ക​ര​യി​ൽ കി​ര​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗേ​റ്റ് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ഒ​രാ​ൾ പു​ര​യി​ട​ത്തി​ലു​ള്ള വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചെ​ന്നും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.