ചൂ​ട് ക​ന​ത്തു: ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ
Monday, March 1, 2021 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ചീ​ട് ക​ന​ത്ത​തോ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്ത്. ചൂ​ട് ക​ന​ത്ത​തോ​ടെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ് ഷി​നു അ​റി​യി​ച്ചു. ക​ന​ത്ത ചൂ​ടി​ല്‍ സൂ​ര്യ​ത​പം, സൂ​ര്യാ​ഘാ​തം എ​ന്നി​വ​യു​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ​യു​ള്ള വെ​യി​ല്‍ നേ​രി​ട്ട് കൊ​ള്ളു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​ണം.ജോ​ലി സ​മ​യ​ത്ത് ശ​രീ​ര​ത്തി​ല്‍ സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​ത്ത​വി​ധം ശ​രീ​രം മൂ​ടു​ന്ന രീ​തി​യി​ലു​ള്ള​ഇ​ളം നി​റ​ത്തി​ലു​ള്ള വ​സ്ത്രം​ധ​രി​ക്ക​ണ​മെ​ന്നും വെ​യി​ല​ത്ത്പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും ഇ​രു​ത്താ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

വി​ക​സ​ന
വി​ജ്ഞാ​നോ​ത്സ​വം
സം​ഘ​ടി​പ്പി​ച്ചു

വി​ഴി​ഞ്ഞം : ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി കൗ​ൺ​സി​ൽ വി​ക​സ​ന വി​ജ്ഞാ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പു​ല്ലു​വി​ള ഫ്ര​ണ്ട്സ് ലൈ​ബ്ര​റി​യി​ൽ വ​ച്ച് ന​ട​ന്ന യോ​ഗം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി വൈ​സ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വൈ​ശാ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​മ​ധു , രാ​ജി ഫ്രാ​ൻ​സീ​സ്, മെ​മ്പ​ർ​മാ​രാ​യ ജ​നി​പ്രോ​സ്പ​ർ ,സോ​ള​മ​ൻ, മി​നി​രാ​ജു,ശാ​ലി​നി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ സ​ഞ്ചാ​ര​വ​ഴി​ക​ൾ എ​ന്ന വി​ഷ​യം ക​രും​കു​ളം വി​ജ​യ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.
യോ​ഗ​ത്തി​ൽ വി​വി​ധ ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.