കി​ണ​റ്റി​ല്‍ കു​ട​ങ്ങി​ ആളെ അ​ഗ്നി​ശ​മ​നസേ​ന ര​ക്ഷ​പെടുത്തി
Monday, March 1, 2021 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടി​ങ്ങി​യ ആ​ളെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പെ​ടു​ത്തി.​ആ​ലു​ന്ത​റ നാ​ഗ​രു​വി​ള വീ​ട്ടി​ല്‍ സു​മേ​ഷ്(48) ആ​ണ് കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ​ത്.​
ആ​ലു​ന്ത​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ട്ടി​യി​ലാ​ക്കി​യ മ​ണ്ണും ചെ​ളി​യും ക​പ്പി കെ​ട്ടി​യി​രു​ന്ന ഇ​രു​മ്പ് പൈ​പ്പ് പൊ​ട്ടി സു​മേ​ഷി​ന്‍റെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി സു​മേ​ഷി​നെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ. ​ന​സീ​ര്‍, ജെ. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍, ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​ജേ​ഷ്, ര​ഞ്ജി​ത്, അ​ബ്ബാ​സി, സ​നി​ല്‍ കു​മാ​ര്‍, അ​രു​ണ്‍, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം.