വീ​ടുക​യ​റി ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, March 2, 2021 11:36 PM IST
കാ​ട്ടാ​ക്ക​ട : അ​മ്മ​യേ​യം മ​ക​നേ​യും വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​ർ ര​ണ്ടി​നു രാ​ത്രി​യി​ൽ വി​ള​പ്പി​ൽ​ശാ​ല പ​ട​വ​ൻ​കോ​ട് ഷാ​നി നി​വാ​സി​ൽ നൗ​ഷാ​ദി​നെ(32)​യും അ​മ്മ നൂ​ർ​ജ​ഹാ​നെ​യും സം​ഘ​വും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് പ​ട​വ​ൻ​കോ​ട് ഉ​സ്മാ​ൻ മ​ൻ​സി​ലി​ൽ ഉ​സ്മാ​ൻ​ഖാ​ൻ(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​സ്മാ​ന്‍റെ ഇ​റ​ച്ചി​ക്ക​ട​യി​ൽ ജോ​ലി​ക്കു ചെ​ല്ലാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ അ​ക്ര​മി സം​ഘം നൗ​ഷാ​ദി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ച​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ത​ട​യാ​നെ​ത്തി​യ അ​മ്മ​യെ ത​ള്ളി നി​ല​ത്തി​ടു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ച്ചെ​ന്നു​മാ​ണ് കേ​സ്.
വി​ള​പ്പി​ൽ​ശാ​ല എ​സ്എ​ച്ച്ഒ ജി.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.