സ​ര്‍​വീ​സ് വെ​യി​റ്റേ​ജ് പു​നഃ​സ്ഥാ​പി​ക്ക​ണം: കെ​പി​എ​സ്ടി​എ
Wednesday, March 3, 2021 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ശ​ന്പ​ള ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ന​ഷ്ട​പ്പെ​ട്ട സ​ർ​വീ​സ് വെ​യി​റ്റേ​ജ്, സി​റ്റി കോ​മ്പ​ൻ​സേ​ഷ​ൻ അ​ല​വ​ൻ​സ് എ​ന്നി​വ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ.
2016 മു​ത​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് അ​ന്ന് മു​ത​ൽ നി​യ​മ​ന അം​ഗീ​കാ​ര​വും ശ​ന്പ​ള​വും ന​ൽ​ക​ണ​മെ​ന്നും ഗ​വ​ൺ​മെ​ന്‍റ് പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന 954 പ്ര​ധ​മാ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബാ​ല​രാ​മ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം എം. ​വി​ൻ​സെ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബി​ന്ദു​പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര പ്രി​ൻ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട്ട​പ്പാ​റ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ എ​സ്. മ​ഞ്ജു, സി. ​അ​ഗ​സ്റ്റി​ൻ, സി.​എ​ച്ച്. സാ​ബു ഡേ​വി​ഡ്, ജെ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ബി​ജു, ആ​ർ. ജോ​ൺ ബ്രൈ​റ്റ് , ആ​ർ.​എ​ച്ച്. ആ​സ് വി​ൻ​രാ​ജ് , വി. ​അ​ലോ​ഷ്യ​സ്, ബി.​എ​സ്. ബാ​ജി ശൃം, ​എ​സ്. എം. ​ഫ​സി​ലു​ദ്ദീ​ൻ, എ​സ്.​കെ. അ​നീ​ഷ്, വി. ​സ​ജു, ടി. ​എ. ശ്രീ​ദേ​വി, എ​സ്. എ​സ്. ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.