ഹോ​ട്ട​ൽ ത​ക​ർ​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സ്: ഒ​രാ​ൾ​കൂടി അ​റ​സ്റ്റി​ൽ
Wednesday, March 3, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ അ​മ​രി​വി​ള മേ​ക്ക​രി​ക് വീ​ട്ടി​ൽ സു​ബി​ന്‍ (സു​രേ​ഷ് 26), നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31ന് ​ഉ​ച്ച​യ്ക്കാ​ണ് സു​ബി​ന്‍ ഉ​ള്‍​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘം ഹോ​ട്ട​ലി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും അ​ടി​ച്ച് ന​ശി​പ്പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഹോ​ട്ട​ലി​ൽ നി​ന്നും വാ​ങ്ങി​യ ക​റി​യ്ക്ക് രു​ചി കു​റ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ സം​ഘ​ത്തി​ലെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണി​വ​ര്‍. ശേ​ഷി​ക്കു​ന്ന ഒ​രു പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ണ്ട​ഞ്ഞു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ജി.​ര​മേ​ശ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്കു​മാ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ ആ​ചാ​രി, സി​പി​ഓ​മാ​രാ​യ സ​ഞ്ജു, കൃ​ഷ്ണ​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.