കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ നാ​ടു​ക​ട​ത്തി
Wednesday, March 3, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ അ​ടി​പി​ടി, ക​വ​ർ​ച്ച, അ​ക്ര​മം, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട കാ​ട്ടാ​ക്ക​ട, കോ​ട്ട​പ്പു​റം വേ​ങ്ങ​ശേ​രി​ക്കോ​ണം ച​രു​മ​ല വി​ജി​ത്ര ഭ​വ​നി​ൽ വി​ജീ​ന്ദ്ര​നെ​യാ​ണ് (30) നാ​ടു​ക​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജീ​ന്ദ്ര​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് അ​തി​ർ​ത്തി​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യ​ത്. 2016ൽ ​കാ​ട്ടാ​ക്ക​ട പ്രാ​ഥ​മി​കാ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഡോ​ക്ട​റേ​യും ന​ഴ്സി​നേ​യും ആ​ക്ര​മി​ച്ച കേ​സി​ലും 2015 ൽ ​മേ​പ്പൂ​ക്ക​ട സ്വ​ദേ​ശി സ​ഞ്ജ​യ് എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പൂ​വ​ച്ച​ലി​ൽ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ പു​ര​യി​ട​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി തൂ​ക്കി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ലും വി​ജീ​ന്ദ്ര​ൻ പ്ര​തി​യാ​ണ്.