പി.​കെ.കൃഷ്ണ​ദാ​സ്‌ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി
Wednesday, March 3, 2021 11:55 PM IST
കാ​ട്ടാ​ക്ക​ട : ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മോ,സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മോ വ​ന്നി​ല്ലെ​ങ്കി​ലും പി.​കെ. കൃ​ഷ്ണ​ദാ​സ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ചി​രു​ന്ന കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി. ഒ​രു​മാ​സം മു​ൻ​പാ​ണ് കാ​ട്ടാ​ക്ക​ട​യി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് ഇ​ദ്ദേ​ഹം താ​മ​സം തു​ട​ങ്ങി​യ​ത്.
കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ മാ​റ​ന​ല്ലൂ​ർ, ഊ​രൂ​ട്ട​മ്പ​ല​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​ഹാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ര​മാ​വ​ധി ആ​ൾ​ക്കാ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കാ​നും കൃ​ഷ്ണ​ദാ​സ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ക​വ​ല​യി​ലി​റ​ങ്ങി നാ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം സ​മ​യം ചെ​ല​വ​ഴി​ച്ചു. ഉ​ണ്ടു​വെ​ട്ടി ശ്രീ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​ന് എ​ത്തി.

വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ഴാ​റ്റു​കോ​ട്ട​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​രോ​ധ സ​മ​ര​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.​സി​പി​എം​ലെ ഐ.​ബി. സ​തീ​ഷ് മ​ണ്ഡ​ല​ത്തി​ലെ മു​ക്കി​ലും മൂ​ല​യി​ലും ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന അ​ൻ​സ​ജി​താ റ​സ​ൽ, ആ​ർ.​വി. രാ​ജേ​ഷ്, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, മു​ൻ മ​ന്ത്രി കൂ​ടി​യാ​യ ശ​ക്ത​ൻ എ​ന്നി​വ​രും രം​ഗ​ത്തു​ണ്ട്.