ആ​ന​യു​മാ​യി പോയ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Wednesday, March 3, 2021 11:57 PM IST
വി​ഴി​ഞ്ഞം: ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​നെ​യും കൊ​ണ്ടു​പോ​യ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കോ​വ​ളം ക​ഴ​ക്കൂ​ട്ടം-​ബൈ​പാ​സി​ന്‍റെ ബൈ​റോ​ഡി​ൽ മു​ക്കോ​ല ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ക്ക് സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം .
മ​ണ്ണ​ന്ത​ല​യി​ലെ ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ള​ത്തൂ​ർ സ്വ​ദേ​ശി രാ​ജാ​റാ​മി​ന്‍റെ ശി​വ​നാ​രാ​യ​ണ​ൻ എ​ന്ന ആ​ന​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​സ​ർ​വീ​സ് റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ന്‍റെ മു​ക​ളി​ൽ എ​ത്തു​ന്ന​തി​നി​ട​യി​ൽ ലോ​റി​യു​ടെ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി ആ​ന​യു​മാ​യി താ​ഴെ​ക്കു​രു​ണ്ടു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ പാ​പ്പ​ച്ച​ൽ ലോ​റി​യെ ഡി​വൈ​ഡ​റി​ലേ​ക്ക് വെ​ട്ടി​ത്തി​രി​ച്ചു ക​യ​റ്റി. ഈ ​സ​മ​യം തൊ​ട്ട് പി​ന്നി​ൽ​വ​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഡി​വൈ​ഡ​റി​ന്‍റെ മാ​ത്രം പി​ൻ​ബ​ല​ത്തി​ൽ ച​രി​ഞ്ഞ് നി​ന്ന ലോ​റി​യി​ൽ അ​ക​പ്പെ​ട്ട ആ​ന ഓ​ടാ​തി​രി​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. വ​ൻ​കു​ഴി​യി​ലേ​ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ന്ന വാ​ഹ​ന​ത്തെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ഏ​റെ സാ​ഹ​സ​പ്പെ​ട്ട് വ​ട​ങ്ങ​ൾ കൊ​ണ്ട് കെ​ട്ടി നി​ർ​ത്തി.​തു​ട​ർ​ന്ന് ആ​ന​യെ പു​റ​ത്തി​റ​ക്കി. മ​റ്റ് ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ആ​ന​യെ റോ​ഡി​ലൂ​ടെ ന​ട​ത്തി നാ​ട്ടി​ൽ എ​ത്തി​ച്ചു. ബൈ​പാ​സി​ന്‍റെ ബൈ​റോ​ഡു​ക​ൾ അ​ശാ​സ്ത്രീ​യ​വും അ​പ​ക​ട​ക്കെ​ണി​യു​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.