9,977 പേ​ർ​ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Wednesday, March 3, 2021 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 9,977 പേ​ർ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും കോ​വി​ഡ് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.
41 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 6,533 മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ന​ലെ വാ​ക്സി​ൻ ന​ൽ​കി. 1,032 മു​ന്ന​ണി പോ​രാ​ളി​ക​ൾ ആ​ദ്യ​ഘ​ട്ട വാ​ക്സി​നും 68 പേ​ർ ര​ണ്ടാം​ഘ​ട്ട വാ​ക്സി​നും സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ 866 പേ​ർ ആ​ദ്യ ഘ​ട്ട​വും 1,478 പേ​ർ ര​ണ്ടാം ഘ​ട്ട​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യ ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മെ​ഗാ​ഡ്രൈ​വി​ൽ ഇ​ന്ന​ലെ 1,598 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഇ​തി​ൽ 1,592 പേ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും ആ​റു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്. ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു പു​റ​മേ വി​കാ​സ് ഭ​വ​നി​ലും മെ​ഗാ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ 962 പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കി.