നെ​ടു​മ​ങ്ങാ​ട്ട് മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്നു
Wednesday, March 3, 2021 11:59 PM IST
നെ​ടു​മ​ങ്ങാ​ട്: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം നെ​ടു​മ​ങ്ങാ​ട്ട് മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്നു . രാ​ത്രി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രാ​ണ് പ്ര​ധാ​ന പാ​ത​ക​ളി​ല​ട​ക്കം മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നെ​ടു​മ​ങ്ങാ​ട്- ക​രു​പ്പൂ​ർ റോ​ഡി​ല്‍ കാ​ക്ക​ത്തോ​ടി​നു സ​മീ​പ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്ത് മാ​ലി​ന്യ​ക്കൂ​മ്പാ​രം നി​റ​ഞ്ഞു. ആ​റു​മാ​സം മു​മ്പ് ന​ഗ​ര​സ​ഭ ഇ​വി​ടെ ജെ​സി​ബി​ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ വീ​ണ്ടും കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി​യാ​യി.

ഖ​ര​മാ​ലി​ന്യ​വും, പ്ലാ​സ്റ്റി​ക്കും ശേ​ഖ​രി​ച്ച് സം​സ്ക്ക​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം ശേ​ഖ​ര​ണ പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. അ​ട​ച്ചു​റ​പ്പു​ള്ള പെ​ട്ടി​ക​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ഹ​രി​ത​ക​ര്‍​മ്മ​സേ​ന​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​തി​രി​ച്ച​റി​യാ​തെ നാ​ട്ടു​കാ​ര്‍ ഈ ​പെ​ട്ടി​ക​ളു​ടെ ചു​റ്റി​ലും വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ക​യാ​ണ്. വീ​ടു​ക​ളി​ലെ മാ​ലി​ന്യ​വും ക​ട​ക​ളി​ലെ മാ​ലി​ന്യ​വും കൂ​ട്ട​ത്തി​ലു​ണ്ട്. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍, മാം​സാ​വ​ശി​ഷ്ടം, അ​ടു​ക്ക​ള വേ​സ്റ്റു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഇ​വി​ടെ ത​ള്ളു​ക​യാ​ണ്. . ആ​നാ​ട് -ചു​ള്ളി​മാ​നൂ​ര്‍ റോ​ഡി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും കെ​ട്ടി​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്. ക​ട​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ സ്വ​യം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ര്‍​ദേ​ശം.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ന​ൽ​കി​യാ​ൽ അ​യ്യാ​യി​രം രൂ​പ പാ​രി​തോ​ഷി​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ഞ്ചാ​യ​ത്താ​ണ് ക​ര​കു​ളം.​അ​മ്പ​തം​ഗ ഹ​രി​ത​ക​ർ​മ്മ സേ​ന​യും പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​ക​ളും മാ​ലി​ന്യ നി​ക്ഷേ​പം ചെ​റു​ക്കാ​ൻ സു​സ​ജ്ജം.​എ​ന്നി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​വ​നാ​ഡി​ക​ളാ​യ കൈ​ത്തോ​ടു​ക​ളും കു​ഞ്ഞ​രു​വി​ക​ളും തെ​ര​ഞ്ഞു പി​ടി​ച്ച് ക​ക്കൂ​സ് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​ന്നു ക​ള​യു​ക​യാ​ണ് ഒ​രു​സം​ഘം. കി​ള്ളി​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ ക​ലാ​ഗ്രാ​മം കൈ​ത്തോ​ടും മാ​ട​വ​ന​ത്തോ​ടും ഞാ​ലി​ക്കോ​ണം അ​രു​വി​യു​മെ​ല്ലാം സെ​പ്ടി​ക് ടാ​ങ്ക് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി ചീ​ഞ്ഞു നാ​റു​ക​യാ​ണ്. ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​റ്റു​വ​ട്ട​ത്തു​ള്ള നീ​രൊ​ഴു​ക്കു​ക​ൾ​ക്കാ​ണ് ഈ ​ദു​ർ​ഗ​തി.