പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡ് സ്ത്രീ ​സൗ​ഹൃ​ദ ഗ്രാ​മ​മാ​കു​ന്നു
Wednesday, March 3, 2021 11:59 PM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​നെ​സ്ത്രീ സൗ​ഹ്യ​ദ ഗ്രാ​മ​മാ​കു​ന്നു. ഗ്രാ​മ​കേ​ന്ദ്ര​ത്തി​ല്‍ ചേ​ര്‍​ന്ന ജാ​ഗ്ര​താ​സ​മി​തി വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ല്‍​ക്കു​ള​ങ്ങ​ര സ്ത്രീ ​സൗ​ഹൃ​ദ ഗ്രാ​മ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍ വൈ​സ​ര്‍ ആ​ര്‍.​പി.​അ​ഞ്ചു ,സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ചി​ത്ര, ആ​സൂ​ത്ര​ണ​സ​മി​തി അം​ഗം തൂ​യൂ​ര്‍ വി​ക്ര​മ​ന്‍​നാ​യ​ര്‍, ദീ​പ്തി, വ​സ​ന്ത​കു​മാ​രി, ബി​ന്ദു, അ​ബി​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കാ​ന​ക്കോ​ട് ബാ​ല​രാ​ജ് (ചെ​യ​ര്‍​മാ​ന്‍ ), ദീ​പ്തി(​ക​ണ്‍​വീ​ന​ര്‍), ബി​ന്ദു (വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ൺ),ഗി​രീ​ഷ് (ജേ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.