അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം മൊ​ബൈ​ൽ ട​വ​ർ: വ്യാ​പ​ക പ്ര​തി​ഷേ​ധം
Thursday, March 4, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട്: മൂ​ത്താം​കോ​ണ​ത്തെ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള​അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മൊ​ബൈ​ൽ ട​വ​ർ നി​ല​വി​ൽ വ​ന്നാ​ൽ അ​ങ്ക​ണ​വാ​ടി​യി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​ല​ക്ക് ലം​ഘ​നം: 19,500 രൂ​പ പി​ഴ ഈ​ടാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 78 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 35 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 39 പേ​രി​ൽ നി​ന്നും 19,500 രൂ​പ പി​ഴ ഈ​ടാ​ക്കി. മാ​ർ​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നാ​ലു ക​ട​ക​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.