ചികിത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Thursday, March 4, 2021 11:44 PM IST
പേ​രൂ​ർ​ക്ക​ട: ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. മു​ട്ട​ട സ്വ​ദേ​ശി​നി​യാ​യ 50കാ​രി​ക്കാ​ണ് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി​യ​ത്.
കി​ണ​വൂ​ർ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ര​കു​മാ​രി ര​ക്ഷാ​ധി​കാ​രി​യാ​യ ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യി​രു​ന്നു ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം. ശാ​ലോം കു​ടും​ബ​ശ്രീ​യി​ലെ ഒ​രം​ഗ​മാ​ണ് ചി​കി​ത്സാ സ​ഹാ​യം സ്വീ​ക​രി​ച്ച വീ​ട്ട​മ്മ. ച​ട​ങ്ങി​ൽ ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സി​ദ്ധാ​ർ​ഥ്, സെ​ക്ര​ട്ട​റി സ​തീ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​മ്യ, അ​മ്പി​ളി, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.