മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Thursday, March 4, 2021 11:44 PM IST
കോ​വ​ളം : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ചി​ത​ര​ഞ്ജ​ൻ ന​യി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജാ​ഥ​യ്ക്ക് വി​ഴി​ഞ്ഞ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.
യു.​സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​പി​എം വി​ഴി​ഞ്ഞം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ, സി​ഐ​ടി​യു
ജി​ല്ലാ ട്ര​ഷ​ർ പു​ല്ലു​വി​ള സ്റ്റാ​ൻ​ലി, സി​പി​എം കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എ​സ്. ഹ​രി​കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​ജെ. സു​ക്കാ​ർ​ണോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.