റി​ട്ടേ​‍​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി റി​ഫ്ര​ഷ്മെ​ന്‍റ് കോ​ഴ്സ് ന​ട​ത്തി
Thursday, March 4, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​യി ന​ട​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടീ​ക്കാ​റാം മീ​ണ. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി തൈ​ക്കാ​ട് ഹെ​ല്‍​ത്ത് ആ​ൻ​ഡ് ഫാ​മി​ലി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച റി​ഫ്ര​ഷ്മെ​ന്‍റ് കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര​വ​രു​ടെ രാ​ഷ്ട്രീ​യം പൂ​ര്‍​ണ​മാ​യി മാ​റ്റി​വ​ച്ചു​വേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​യ​ര​ഹി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ക​മ്മീ​ഷ​ന്‍ ഉ​റ​പ്പു​ന​ല്‍​കു​ന്ന​താ​യും ഇ​തു​വ​രെ​യും മി​ക​ച്ച രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യ ച​രി​ത്ര​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നെ​ടു​മ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍, റീ​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.