14 അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​ക്കൂ​ടി നി​യ​മി​ച്ചു
Thursday, March 4, 2021 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​പാ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് പ്ര​ക്രി​യ ( ആ​ബ്സെ​ന്‍റ​റി വോ​ട്ടേ​ഴ്സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ) കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു ജി​ല്ല​യി​ല്‍ 14 അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​ക്കൂ​ടി ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു പു​റ​മേ​യാ​ണി​ത്. ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഇ.​പി. നൈ​നാ​നാ​ണ് ത​പാ​ല്‍ ബാ​ല​റ്റ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള 80 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍, കോ​വി​ഡ് പോ​സി​റ്റി​വാ​യും നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്ന​വ​ര്‍, അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 16 വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​ണു ത​പാ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്.