റിട്ട.വനംവകുപ്പ് ജീവനക്കാരന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Friday, March 5, 2021 12:18 AM IST
കാ​ട്ടാ​ക്ക​ട : ഗൃഹനാഥ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​റ്റി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി. കു​ണ്ട​മ​ൺ​ക​ട​വ് കാ​ക്കു​ളം കെ​ഇ​ആ​ർ​എ 43/2 മ​ഴ​വി​ല്ലി​ൽ റി​ട്ട. വ​നം​വ​കു​പ്പ് ഡ്രൈ​വ​ർ വി​ൻ​സെ​ന്‍റി (69) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 6.25 ന് ​മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​ൻ​സെ​ന്‍റ്. പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ ഉ​ണ​രും മു​മ്പ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​ദ്ദേ​ഹം അ​ലൈ​റ്റി​യി​ൽ സു​ദ​ർ​ശ​ന​ൻ എ​ന്ന​യാ​ളു​ടെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ​ത്തി. ശേ​ഷം ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ര​യി​ട​ത്തി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ട​മ സു​ദ​ർ​ശ​ന​ൻ ഓ​ടി​യെ​ത്തി തീ ​കെ​ടു​ത്തി. അ​പ്പോ​ഴാ​ണ് വി​ൻ​സെ​ന്‍റി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ് മാ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ല​ളി​ത​യാ​ണ് വി​ൻ​സെ​ന്‍റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: വി​ജി​ൽ ലാ​ൽ, വി​നി​ത റാ​ണി. മ​രു​മ​ക​ൻ: വി​ജ​യ​കു​മാ​ർ.