ക​ള​ക്ട​ർ ന​വ​ജ്യോ​തി​നെ കാ​ണാ​ൻ കു​ട്ടി ന​വ്ജ്യോ​ത് വ​ന്നു
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വജ്യോ​ത് ഖോ​സ​യെ ​കാ​ണാ​ൻ കു​ട്ടി ന​വ്ജ്യോ​ത് വ​ന്നു.
ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നാ​ണു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ദ​മ്പ​തി​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് വെ​റു​തേ​യാ​കു​മാ​യി​രു​ന്നു.
ഈ ​അ​വ​സ​ര​ത്തി​ലാ​ണ് അ​വ​ർ ക​ള​ക്ട​റെ നേ​രി​ട്ടു​ക​ണ്ടു സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. അ​വ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ക​ള​ക്ട​ർ അ​വി​ട​ത്തെ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഇ​വ​ർ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട യാ​ത്രാ പാ​സു​ക​ളും മ​റ്റും ല​ഭി​ക്കേ​ണ്ട​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
അ​വി​ടെ​യെ​ത്തി മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​ഞ്ഞു​മാ​യി തി​രി​ച്ചെ​ത്തു​ന്ന​തു​വ​രെ ക​ള​ക്ട​ർ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രു​ന്നു.
ത​ന്‍റെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​യ്യേ​ണ്ട കാ​ര്യം മാ​ത്ര​മാ​യി​രു​ന്നു അ​തെ​ന്നും ഈ ​ഒ​രു ചെ​റി​യ സേ​വ​നം ആ ​ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടാ​ക്കു​മെ​ന്നു താ​ൻ ക​രു​തി​യി​രു​ന്നി​ല്ല എ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ദ​ത്തെ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ കു​ട്ടി​യു​ടെ പേ​രു തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​രോ സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ഴും അ​വി​ട​ത്തെ അ​ധി​കൃ​ത​രോ​ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റു​ടെ പേ​രു പ​റ​ഞ്ഞ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത് ദ​മ്പ​തി​ക​ളി​ൽ ആ ​പേ​രി​നോ​ടു​ള്ള ഇ​ഷ്ടം വ​ർ​ധി​പ്പി​ച്ചു​വെ​ന്നും അ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് ഈ ​കു​ട്ടി​യെ സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച ക​ള​ക്ട​റു​ടെ പേ​രു​ത​ന്നെ കു​ഞ്ഞി​നു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു.