സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ന്ന് ഉ​പ​വ​സി​ക്കും
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട് തേ​ന്പാ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഇ​ന്ന് വെ​ഞ്ഞാ​റ​മ്മൂ​ട് ജം​ഗ്ഷ​നി​ൽ ഉ​പ​വ​സി​ക്കും.
ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി​യ പ​രാ​തി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ട ായി​ല്ലെ​ന്നും അ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​വ​സി​ക്കു​ന്ന​ത​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഉ​പ​വാ​സം ജ​സ്റ്റീസ് കെ​മാ​ൽ പാ​ഷ​യും സ​മാ​പ​ന​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​സി​ലെ വാ​ദി പ​രാ​തി പി​ൻ​വ​ലി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കേ​സി​ലെ രേ​ഖ​ക​ളെ​ല്ലാം മാ​റ്റി. നി​ര​പ​രാ​ധി​ക​ളാ​ണ് ഇ​പ്പോ​ൾ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ​യും പ്ര​തി​യാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. ത​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് അ​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കാ​നും ശ്ര​മി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത ഇ​പ്പൊ​ഴും മാ​റി​യി​ട്ടി​ല്ല.
സി​പി​എം-​ഡി​വൈ​എ​ഫ്ഐ കു​ടി​പ്പ​ക​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ. ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് നി​യോ​ഗി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​നാ​ട് ജ​യ​ൻ, പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.