വീ​ട്ടി​ലെ​ത്തി യു​വ​തി​യു​ടെ സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റ് പൊ​ട്ടി​ച്ചു ക​ട​ന്ന യുവാവ് പി​ടി​യി​ൽ
Saturday, March 6, 2021 11:56 PM IST
ക​ഴ​ക്കൂ​ട്ടം: വൈ​ദി​ക​ൻ എ​ന്ന വ്യാ​ജേ​ന ക​ഴ​ക്കൂ​ട്ടം പു​ളി​യം​കോ​ടു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റ് പൊ​ട്ടി​ച്ച് ക​ട​ന്ന യു​വാ​വ് പി​ടി​യി​ൽ. കാ​ഞ്ഞി​രം​കു​ളം വി​ല്ലേ​ജി​ൽ ചാ​ണി പ​ണ്ടാ​ര​വി​ള ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു.​എ​സ്.​നാ​യ(42)​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം .

പു​ളി​യം​കോ​ട് പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ലെ പ​ല വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യ പ്ര​തി താ​ൻ ബി​ഷ​പ്സ് ഹൗ​സി​ലെ വി​കാ​രി ആ​ണെ​ന്നും, പാ​വ​പ്പെ​ട്ട​വ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും മ​റ്റും വീ​ട് വ​യ്ക്കു​ന്ന​തി​ന് ബി​ഷ​പ്സ് ഹൗ​സി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ഏ​ർ​പ്പാ​ടാ​ക്കാ​മെ​ന്നും അ​തി​നാ​യി 7500 രൂ​പ​യും ഐ​ഡി കാ​ർ​ഡും ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​തി യു​വ​തി​യു​ടെ കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റ് പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മാ​ന രീ​തി​യി​ലു​ള​ള നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള പ്ര​തി ഷി​ബു​വാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു .

നെ​യ്യാ​റ്റി​ൻ​ക​ര, ആ​ര്യ​നാ​ട്, വെ​ള​ള​റ​ട തു​ട​ങ്ങി​യ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് 20ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.