ട്ര​ഷ​റി​സ്തം​ഭ​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ
Saturday, March 6, 2021 11:56 PM IST
നെ​ടു​മ​ങ്ങാ​ട് : നാ​ല് പ്ര​വൃത്തി​ദി​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​ല്ല. ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള​വും, പെ​ന്‍​ഷ​ന്‍​കാ​രു​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​വു​മാ​ണ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സെ​ര്‍​വ​റി​ന്‍റെ ത​ക​രാ​റാ​ണ് ശ​മ്പ​ളം, പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റ​ച്ചു​വ​യ്ക്കാ​ന്‍ വേ​ണ്ടി സെ​ര്‍​വ​റി​ന്‍റെ സാ​ങ്കേ​തി​ക പി​ഴ​വ് പ​രി​ഹ​രി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ) ആ​രോ​പി​ച്ചു.
സെർവർ ത​ട​സം പ​രി​ഹ​രി​ച്ച് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.