നാ​ലി​ല​ധി​കം പോ​ളി​ംഗ് ബൂ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ
Saturday, March 6, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ നാ​ലി​ല്‍ കൂ​ടു​ത​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ള്ള വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​നി​യോ​ഗി​ച്ച് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

ജി​ല്ല​യി​ലെ എ​ല്ലാ ഓ​ക്സി​ല​റി ബൂ​ത്തു​ക​ളി​ലും പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കും. സി​റ്റി, റൂ​റ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഗ്രൂ​പ്പ് പ​ട്രോ​ളിം​ഗും ന​ട​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ല​വി​ല്‍ പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വി​വ​രി​ച്ചു.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി പി.​കെ മ​ധു, ഡി​സി​പി പി.​എ മു​ഹ​മ്മ​ദ് ആ​രി​ഫ്, എ​എ​സ്പി സേ​വ്യ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.