മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​നം
Sunday, March 7, 2021 12:05 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ക്ഷേ​ധം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും, സ്പീ​ക്ക​ർ​ക്കും മൂന്നുമ​ന്ത്രിമാർ​ക്കും ഡോ​ള​ർ ക​ട​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക്ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ല്ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ക്ഷേ​ധ പ്ര​ക​ട​ന​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് നേ​തൃ​ത്വം ന​ൽ​കി.