ജീവനക്കാർക്ക് ജോ​ലി​ത്തി​ര​ക്ക്; കെ​ട്ടി​ട​നി​ര്‍​മാ​ണ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല
Sunday, March 7, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട് : മാ​ര്‍​ച്ച് 31ന് ​സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് പല ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങി​ലും കെ​ട്ടി​ട​നി​ര്‍​മാ​ണ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു. ഇ​ത് കെ​ട്ടി​ട നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ലാ​ണ് പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളു​ടെ പി​ന്‍​ബ​ല​മി​ല്ല. എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ 31ന് ​മു​മ്പ് തീ​ര്‍​ക്കേ​ണ്ട​തു​ണ്ട്. ഈ ​തി​ര​ക്കു​ക​ളാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ട​സ​മാ​യി​നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ഒ​രു​വ​ര്‍​ഷ​​മാ​യി ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​കി​ടം​മ​റി​ഞ്ഞ സ്ഥി​തി​യി​ലാ​യി​രു​ന്നു. രോ​ഗ​ബാ​ധ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി കെ​ട്ടി​ട​നി​ര്‍​മാ​ണ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കെ​ട്ടി​ട​നി​ര്‍​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല പ്ര​തി​ദി​നം വ​ര്‍​ധി​ക്കു​ന്ന​തി​നി​ടേ​യാ​ണ് ഇ​പ്പോ​ള്‍ അ​പേ​ക്ഷ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലും കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത്. ഏ​പ്രി​ല്‍ ആ​റി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഓ​ഫീ​സ് കാ​ര്യ​ങ്ങ​ളെ​ല്ലാം കൂ​ടു​ത​ല്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.