ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ ; കു​ടു​ക്കി​യ​ത് ഫോ​ൺ വി​ളി
Sunday, March 7, 2021 11:44 PM IST
വി​ഴി​ഞ്ഞം: ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളെ കു​ടു​ക്കി​യ​ത് തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ വി​മാ​നം ക​ണ്ട് ഭ​യ​ന്നു​ള്ള നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ൺ വി​ളി. ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പ് മി​നി​ക്കോ​യ് ദ്വീ​പി​ന് ഏ​ഴ് നോ​ട്ടി​ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ട്ടു​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ​സ്ഥി​രം നി​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തു​ന്ന ഡോ​ണി​യ​ർ വി​മാ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​ക​ർ​ഷ ദു​വാ​എ​ന്ന ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ ത​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​വ​രു​ന്നു​ണ്ടെ​ന്ന തെ​റ്റി​ധാ​ര​ണ​യി​ൽ ഉ​ട​ൻ ത​ന്നെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സാ​റ്റ​ലൈ​റ്റ് ഫോ​ണാ​യ തു​ര​യ്യ​യി​ൽ നി​ന്ന് ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​ധാ​ന ഏ​ജ​ന്‍റാ​യ സ​ഞ്ജ​യ് അ​ണ്ണാ എ​ന്ന വ്യ​ക്തി​യെ​വി​ളി​ച്ചി​രു​ന്നു.
ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ചി​ട്ടു​ള്ള ഈ ​ഫോ​ണി​ൽ നി​ന്നു​ള്ള​വി​ളി സ​ന്ദേ​ശം ഉ​ട​ൻ ത​ന്നെ ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ബോ​ട്ടി​ലെ ക്യാ​പ്റ്റ​ൻ തീ​ര സം​ര​ക്ഷ​ണ സേ​ന വി​മാ​നം ത​ങ്ങ​ൾ​ക്ക്മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്നു​ണ്ടെ​ന്നും ഓ​ട്ടോ​മാ​റ്റി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം വ​ഴി​നി​രീ​ക്ഷി​ച്ച​തി​ൽ സ​മീ​പ​ത്ത് സേ​ന ക​പ്പ​ൽ ഉ​ള്ള​ത് ക​ണ്ട​താ​യും ഏ​ജ​ന്‍റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഒ​രു കാ​ര​ണ​വ​ശാ​ലും ബോ​ട്ടി​ലു​ള്ള ല​ഹ​രി മ​രു​ന്ന് പി​ടി​ക്ക​പ്പെ​ടാ​ൻ​പാ​ടി​ല്ലെ​ന്നും ഉ​ട​ൻ ത​ന്നെ ര​ക്ഷ​പെ​ടാ​നു​മാ​ണ് ഏ​ജ​ന്‍റ് ബോ​ട്ടി​ലു​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി​യ​ത്. ഈ ​സ​ന്ദേ​ശം മ​ന​സി​ലാ​ക്കി​യ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം തീ​ര സം​ര​ക്ഷ​ണ​സേ​ന​യെ അ​റി​യി​ച്ചു. ഈ ​സ​മ​യം ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ​വ​രാ​ഹ എ​ന്ന ക​പ്പ​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്ന് ശ്രീ​ല​ങ്ക​ൻ​ബോ​ട്ടു​ക​ൾ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി മൂ​ന്ന​ര മൈ​ൽ വ്യ​ത്യാ​സ​ത്തി​ൽ പോ​കു​ന്ന​ത്ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ൻ അ​ജി​ത്ത് കു​മാ​ർ പ​ര​ബും സം​ഘ​വും ബോ​ട്ടു​ക​ളു​ടെ അ​ടു​ത്തെ​ത്തി ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​തോ​ടെ ആ​ക​ർ​ഷ ദു​വാ എ​ന്ന​ബോ​ട്ടി​ൽ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി മ​രു​ന്നും നി​രോ​ധി​ത സാ​റ്റ​ലൈ​റ്റ് ഫോ​ണും സം​ഘം ക​ട​ലി​ൽ എ​റി​ഞ്ഞു. തീ​ര സം​ര​ക്ഷ​ണ സേ​ന​ക​പ്പി​ലി​ൽ നി​ന്ന് മൂ​ന്ന് ബോ​ട്ടു​ക​ളി​ലേ​ക്കും ക​യ​റി​യ ക​മാ​ൻ​ഡോ​ക​ൾ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും ആ​ക​ർ​ഷ ദു​വാ എ​ന്ന​ബോ​ട്ടി​ലു​ള്ള​വ​ർ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്.
മ​റ്റു ര​ണ്ട് ബോ​ട്ടു​ക​ളി​ലും 3500 കി​ലോ​യോ​ളം മ​ത്സ്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ക​ർ​ഷ ദു​വാ ഒ​ഴി​ഞ്ഞാ​ണ് കി​ട​ന്ന​ത്.​തു​ട​ർ​ന്ന് മൂ​ന്ന് ബോ​ട്ടി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ക​ർ​ഷ ദു​വാ എ​ന്ന​ബോ​ട്ടി​ൽ നി​ന്ന് സാ​റ്റ​ലൈ​റ്റ് ഫോ​ണി​ന്‍റെ ചാ​ർ​ജ​ർ തീ​ര സം​ര​ക്ഷ​ണ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ബോ​ട്ടി​ന്‍റെ ക്യാ​പ്റ്റ​ൻ കു​റ്റം സ​മ്മ​തി​ച്ച​ത്. പാ​കി​സ്ഥാ​ൻ ബോ​ട്ടി​ൽ​നി​ന്നാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ ത​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത് എ​ന്നും ല​ഹ​രി മാ​ഫി​യ ത​ങ്ങ​ൾ​ഓ​രോ​രു​ത്ത​ർ​ക്കും കൂ​ലി​യാ​യി 25000 രൂ​പ വീ​തം അ​ഡ്വാ​ൻ​സ് ന​ൽ​കി​യി​രു​ന്ന​താ​യും ഇ​വ​ർ സ​മ്മ​തി​ച്ചു.
ല​ഹ​രി മാ​ഫി​യ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ത്തു​ന്ന​വ​ർ​ക്ക് പാ​ക്ക​റ്റു​ക​ൾ കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്ന​തെ​ന്നും ഏ​ജ​ന്‍റു​മാ​ർ ശ്രീ​ല​ങ്ക​യി​ലും ദു​ബാ​യി​ലു​മാ​ണെ​ന്നും ഇ​വ​ർ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി.