ദു​രൂ​ഹ​ത​ ബാക്കി​വ​ച്ച് ഇ​റാ​നി​യ​ൻ പ​ത്തേ​മാ​രി​യും ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ം
Sunday, March 7, 2021 11:44 PM IST
വി​ഴി​ഞ്ഞം: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ മാ​സ​ങ്ങ​ളോ​ളം വെ​ള്ളം കു​ടി​പ്പി​ച്ച ഇ​റാ​നി​യ​ൻ പ​ത്തേ​മാ​രി​യു​ടെ കോ​ലാ​ഹ​ല​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്തു​കാ​ർ ഇ​ന്നും മ​റ​ന്നി​ട്ടി​ല്ല. ആ​റ് വ​ർ​ഷം മു​ൻ​പ​ത്തെ സം​ഭ​വം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്‍റെ സം​ശ​യ​ത്തി​ൽ പി​ടി​യി​ലാ​യ ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​ക​ളാ​യ അ​ക​ർ​ഷ​ദു​വ, ച​തു​റാ​ണി 03, ച​തു​റാ​ണി 08 എ​ന്നി​വ ഒ​രു​മി​ച്ച് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഇ​ന്ന​ലെ ന​ങ്കൂ​ര​മി​ട്ട​ത്.
പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി ശ്രീ​ല​ങ്ക​ൻ ബോ​ട്ടു​കാ​ർ തീ​ര​സം​ര​ക്ഷ​ണ​സേ​ന അ​ധി​കൃ​ത​രോ​ട് സ​മ്മ​തി​ച്ചെ​ങ്കി​ൽ ഇ​റാ​നി​യ​ൻ ബോ​ട്ടു​കാ​ർ ക​യ​റി​ൽ കെ​ട്ടി ക​ട​ലി​ൽ താ​ഴ്ത്തി​യ വ​സ്തു എ​ന്തെ​ന്ന് പോ​ലും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി​ല്ല. 2015ൽ ​ഇ​ന്ത്യ​ൻ നാ​വി​ക അ​തി​ർ​ത്തി ലം​ഘി​ച്ച് ക​ട​ലി​ലൂ​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​റ​ങ്ങി​യ ഇ​റാ​ൻ പ​ത്തേ​മാ​രി​യെ തീ​ര​സം​ര​ക്ഷ​ണ​സേ​ന ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടു​ക​യ​ത്.
ഖ​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന് വി​ധ്വം​സ​ക സം​ഘ​ത്തെ ക​ട​ലി​ൽ നി​ന്നു പി​ടി​കൂ​ടി​യെ​ന്നും അ​വ​രെ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ചു​വെ​ന്ന വാ​ർ​ത്ത​യും അ​ന്ന് കാ​ട്ടു​തീ പോ​ലെ​യാ​ണ് പ​ട​ർ​ന്ന​ത്.​വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ തെ​ര​ച്ചി​ലും പി​ടി​കൂ​ടി​യ​വ​രെ ചോ​ദ്യം ചെ​യ്യ​ലും തു​റ​മു​ഖ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളും കെ​ട്ട​ട​ങ്ങാ​ൻ ത​ന്നെ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നു.
ഒ​ടു​വി​ൽ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​റാ​ൻ​കാ​രും ഖ​സാ​ക്കി​സ്ഥാ​ൻ​കാ​രു​മാ​യ​പ​തി​നൊ​ന്ന് വി​ദേ​ശി​ക​ളും തെ​ളി​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ കോ​ട​തി​യു​ടെ ക​രു​ണ​യി​ൽ നാ​ട്ടി​ലേ​ക്ക് പോ​യെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ടെ കെ​ട്ട​ഴി​ക്കാ​ൻ ഇ​നി​യും അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ല​ക്ഷ്യ​മി​ല്ലാ​തെ അ​ല​ഞ്ഞ് ബോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സേ​നാ അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും മ​റു​പ​ടി​യി​ല്ലാ​തെ​വ​ന്ന​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
ഇ​റാ​ൻ ഭാ​ഷ​മാ​ത്ര​മ​റി​യാ​വു​ന്ന​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ,നി​രോ​ധി​ത വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ടു​ത്ത​തോ​ടെ ദു​രൂ​ഹ​ത കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ച്ചു. പ​ത്തേ​മാ​രി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത സേ​നാ അ​ധി​കൃ​ത​ർ ന​ങ്കൂ​ര​ത്തി​ന് പ​ക​രം ക​യ​റി​ൽ കെ​ട്ടി ക​ട​ലി​ലേ​ക്ക് നി​ക്ഷേ​പി​ച്ചി​രു​ന്ന ഭാ​ര​മു​ള്ള വ​സ്തു​വി​നെ ഉ​ൾ​ക്ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഘ​വു​മാ​യി വി​ഴി​ഞ്ഞ​ത്ത് എ​ത്തി.
ഇ​റാ​നി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ഇ​ന്ധ​നം തീ​ർ​ന്ന് എ​ൻ​ജി​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യെ​ന്നും ദി​വ​സ​ങ്ങ​ളാ​യി അ​ല​യു​ന്ന​താ​യു​മു​ള്ള പ്ര​തി​ക​ളു​ടെ വാ​ദം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗ​വും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും പ​രി​ശോ​ധ​ന​യും ചോ​ദ്യം ചെ​യ്യ​ലും ന​ട​ത്തി​യ കേ​സി​ന്‍റെ ആ​ദ്യ അ​ന്വേ​ഷ​ണം വി​ഴി​ഞ്ഞം പോ​ലീ​സി​നാ​യി​രു​ന്നു. അ​ന്ത​ർ​ദേ​ശീ​യ സ്വ​ഭാ​വ​വും ഏ​റെ ക​രു​ത​ലും വേ​ണ്ട കേ​സ​ന്വേ​ഷ​ണം പ​രി​മി​തി​ക​ളി​ൽ ന​ട്ടം തി​രി​ഞ്ഞ ലോ​ക്ക​ൽ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​തും ഏ​റെ വി​വാ​ദ​മാ​യി. പി​ടി​ക്ക​പ്പെ​ട്ട​വ​ർ വി​ദേ​ശ പൗ​ര​ൻ​മാ​രാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലും പ്ര​ശ്ന​മാ​യി. ഒ​ടു​വി​ൽ ഇ​റാ​നി​യ​ൻ ഭാ​ഷ​യ​റി​യാ​വു​ന്ന മൂ​ന്ന് പേ​രെ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് അ​വ​ർ മു​ഖാ​ന്തി​രം മൊ​ഴി​യെ​ടു​ത്ത് എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി.​പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ച്ച​വ​രെ ജ​യി​ലി​ലാ​ക്കി​യ ശേ​ഷം പ​ത്തേ​മാ​രി​യു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സി​നും ന​ൽ​കി.
ആ​ഴ്ച​ക​ളോ​ളം അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ന്ന കേ​സ് വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു. തീ​ര​സം​ര​ക്ഷ​ണ​സേ​നാ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ദു​രൂ​ഹ​ത നീ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. സം​ഭ​വം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ച വ​സ്തു ക​ണ്ടെ​ത്താ​ൻ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ കൊ​ണ്ട് അ​ന്വേ​ഷ​ക​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തും കേ​സി​ന് തി​രി​ച്ച​ടി​യാ​യി. തെ​ളി​വ് ശേ​ഖ​രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട അ​ന്വേ​ഷ​ക​ർ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.
സ​മു​ദ്രാ​തി​ർ​ത്തി ലം​ഘ​ന​ത്തി​ന് പ​ത്തേ​മാ​രി​യെ ക​ണ്ടു കെ​ട്ടി​യ കോ​ട​തി പി​ടി​കൂ​ടി​യ​വ​രെ വി​ട്ട​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.​ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രെ തി​രി​കെ കൊ​ണ്ടു പോ​ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ടെ ആ​വ​ശ്യം ഖ​സാ​ക്കി​സ്ഥാ​ൻ എം​ബ​സി പോ​ലും ചെ​വി​ക്കൊ​ണ്ടി​ല്ല.​ഒ​ടു​വി​ൽ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ അ​വ​രെ നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റ്റി. വ​ർ​ഷ​ങ്ങ​ളോ​ളം കാ​റ്റും മ​ഴ​യും ഏ​റ്റ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി തീ​ര​ദേ​ശ പോ​ലീ​സി​ന് ശ​ല്യ​മാ​യി​ത്തീ​ർ​ന്ന പ​ത്തേ​മാ​രി​യെ കോ​ട​തി ഇ​ട​പെ​ട​ൽ കൊ​ണ്ട് ലേ​ല​ത്തി​ന് വി​റ്റു. അ​തോ​ടെ ​കേ​സ് അ​വി​ടെ അ​വ​സാ​നി​ച്ചു.