കേ​ര​ള​ത്തി​നു വേ​ണ്ട​ത് മോ​ദി​യു​ടെ രാ​ഷ്ട്രീ​യ​ം: കെ. ​സു​രേ​ന്ദ്ര​ൻ
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച വി​ജ​യ യാ​ത്ര​യ്ക്ക് ശം​ഖു​മു​ഖ​ത്ത് ആ​വേ​ശോ​ജ്വ​ല സ​മാ​പ​നം.

വൈ​കു​ന്നേ​രം നാ​ലോ​ടെ ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​നു സ​മീ​പ​ത്തു നി​ന്നും നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യാ​ണ് സു​രേ​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യാ​യ ശം​ഖു​മു​ഖം ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​ത്.

ഇ​ട​തു - വ​ല​തു മു​ന്ന​ണി​ക​ൾ പ​റ​യു​ന്ന കേ​ര​ള മോ​ഡ​ൽ വി​ക​സ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് പാ​ലാ​രി​വ​ട്ടം പാ​ല​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ മാ​ത്ര​മ​ല്ല, കേ​ര​ളം ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​ർ ബി​ജെ​പി​യി​ലേ​ക്കെ​ത്തി. ഇ​ത്ര​യും കാ​ലം കേ​ര​ളം ഭ​രി​ച്ച ഇ​ട​തു - വ​ല​തു മു​ന്ന​ണി​ക​ൾ കേ​ര​ള​ത്തെ മ​ത​ഭീ​ക​ര​വാ​ദി​ക​ളു​ടെ​യും വ​ർ​ഗീ​യ​ശ​ക്തി​ക​ളു​ടെ​യും നാ​ടാ​ക്കി മാ​റ്റി. എ​ല്ലാ കാ​ര്യ​ത്തി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന പ​രാ​ശ്ര​യ സം​സ്ഥാ​ന​മാ​ക്കി മാ​റ്റി. ഇ​തി​നു പ​ക​രം ന​വോ​ഥാ​ന നാ​യ​കന്മാ​ർ സ്വ​പ്നം ക​ണ്ട കേ​ര​ളം സൃ​ഷ്ടി​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം.

അ​ഴി​മ​തി​യി​ല്ലാ​ത്ത ഭ​ര​ണ​ത്തി​ന് മാ​തൃ​ക ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി​ക്കു മാ​ത്ര​മാ​ണ്. അ​തു കൊ​ണ്ട ് ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന രാ​ഷ്ട്രീ​യ മാ​തൃ​ക​യാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ട തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ന​ട​ൻ ദേ​വ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ന്ത​ളം പ്ര​താ​പ​ൻ, കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, സം​വി​ധാ​യ​ക​ൻ വി​നു കി​രി​യ​ത്ത്, ന​ടി രാ​ധ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​മി​ത് ഷാ ​ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വി.​മു​ര​ളീ​ധ​ര​ൻ, പ്ര​ഹ്ളാ​ദ് ജോ​ഷി, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശോ​ക് നാ​ര​യ​ണ​ൻ, ക​ർ​ണാ​ട​ക എം​എ​ൽ​എ വി.​സു​നി​ൽ​കു​മാ​ർ, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, എ​ൻ​ഡി​എ-​ബി​ജെ​പി നേ​താ​ക്ക​ളാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി.​ടി. ര​മ, എം.​ടി ര​മേ​ശ്, സി.​കെ പ​ദ്മ​നാ​ഭ​ൻ, ഇ.​ശ്രീ​ധ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, പി.​സി.​തോ​മ​സ്, സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ടി.​പി. സി​ന്ധു​മോ​ൾ, സി.​കെ.​ജാ​നു, എം.​എ​സ്.​സ​ന്പൂ​ർ​ണ, ജി.​രാ​മ​ൻ​നാ​യ​ർ, പ്ര​മീ​ളാ​ദേ​വീ, ജോ​ർ​ജ്ജ്കു​ര്യ​ൻ, വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​ജ​ൻ ക​ണ്ണാ​ട്ട്, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ.​പി.​സു​ധീ​ർ, സി.​കൃ​ഷ്ണ​കു​മാ​ർ, സി. ​ശി​വ​ൻ​കു​ട്ടി, ജില്ലാ പ്രസിഡന്‍റ് വി.​വി. രാ​ജേ​ഷ്, എം.​മെ​ഹ​ബൂ​ബ്, കു​രു​വി​ള മാ​ത്യു, ശോ​ഭാ​സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. സു​രേ​ന്ദ്ര​ൻ, സി.​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, വി.​വി.​രാ​ജ​ൻ, നാ​രാ​യ​ണ​ൻ​ന​ന്പൂ​തി​രി, കെ.​സോ​മ​ൻ, എ.​കെ. ന​സീ​ർ, ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​നാ​ഗേ​ഷ്, ജെ.​ആ​ർ.​പ​ദ്മ​കു​മാ​ർ, രേ​ണു​സു​രേ​ഷ്, കെ.​പി. പ്ര​കാ​ശ്ബാ​ബു, പി.​ര​ഘു​നാ​ഥ്, കെ.​ര​ജ്ഞി​ത്, രാ​ജി​പ്ര​സാ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ​മാ​സ്റ്റ​ർ, ക​ര​മ​ന ജ​യ​ൻ, എ​സ്.​സു​രേ​ഷ്, സ​ന്ദീ​പ് ജി.​വാ​ര്യ​ർ, അ​രു​ണ്‍​വേ​ലാ​യു​ധ​ൻ, സ​ന്തോ​ഷ്കു​മാ​ർ, പ്രി​യ.​കെ, ജ​യ​സൂ​ര്യ​ൻ, എം.​ആ​ർ.​ഗോ​പ​ൻ, പ​ദ്മ​കു​മാ​ർ, ജി​ജി ജോ​സ​ഫ്, മു​ക​ന്ദ​ൻ പ​ള്ളി​യ​റ, എ​സ്.​ആ​ർ.​എം. അ​ജി, എ​ൻ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. സു​ദേ​വ​ൻ, ഷാ​ജു​മോ​ൻ വ​ട്ടേ​ക്കാ​ട്, പ്ര​ഫു​ൽ​കൃ​ഷ്ണ​ൻ, ജ​യ​ശ​ങ്ക​ർ, നി​വേ​ദി​ത, സു​ശീ​ലാ സ​ന്തോ​ഷ്, വെ​ങ്ങാ​നൂ​ർ സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.