രാ​ജ്ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Monday, March 8, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ച​ക വാ​ത​ക, പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നു എ​തി​രെ ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽരാ​ജ്ഭ​വ​ൻ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സു​നു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ക​ബീ​ർ, ജി​ല്ലാ നേ​താ​ക്ക​ളാ​യ സെ​യ്ദ് ന​സ​റു​ദീ​ൻ, ജ​ലേ​ഷ്യ​സ്, കെ.​ജി. സു​ധാ​ക​ര​ൻ, ആ​ർ. മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചേ​ർ​ന്നു നി​വേ​ദ​നം ന​ൽ​കി.