ദേ​ശീ​യ സെ​മി​നാ​ർ 11 ന്
Thursday, April 8, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ൻ (കേ​ര​ള സ​ർ​ക്കി​ൾ) എ​ട്ടാ​മ​ത് ത്രൈ​വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ സെ​മി​നാ​ർ 11നു ​രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം വി​വേ​കാ​ന​ന്ദ ഹാ​ളി​ൾ വ​ച്ച് ന​ട​ക്കും. പൊ​തു​മേ​ഖ​ലാ ബാ​ങ്കിം​ഗ് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന​വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് കോ​ൺ​ഫ​ഡ​റേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡി.​ടി. ഫ്രാ​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ണ​ൽ കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ബാ​ങ്ക് എം​പ്ലോ​യീ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഖി​ൽ സ​ത്യ​ൻ മോ​ഡ​റേ​റ്റ​ർ ആ​കും.
ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ (ഐ​ൻ​ടി​യു​സി), കെ. ​വി​നോ​ദ് കു​മാ​ർ (ബി​എം​എ​സ്), ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ (സി​ഐ​ടു​യു) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ൻ (കേ​ര​ള സ​ർ​ക്കി​ൾ) പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കോ​ശി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​രാ​ഘ​വ​ൻ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ച്ച്.​സി. ര​ജ​ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. എ​സ്ബി​എ​സ്‌​യു കേ​ര​ള സ​ർ​ക്കി​ൾ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും (facebook.com/sbsukc)) പ​രി​പാ​ടി പ്ര​ക്ഷേ​പ​ണം ചെ​യ്യും.