പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും പി​എ​സ്‌​സി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പും ന​ട​ത്തി
Thursday, April 8, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ​ന്വ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും പി​എ​സ്‌​സി വ ണ്‍​ടൈം ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എം​പ്ലോ​യീ​സ് ഓ​ഫീ​സും തി​രു​വ​ന​ന്ത​പു​രം പി​എ​സ്‌​സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി കേ​ര​ള പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ. സ​ക്കീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​ഫ്നാ ന​സു​റു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​പ്ലോ​യ്മെ​ന്‍റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മേ​രി പു​ഷ്പം, പ​നി​അ​ടി​മ, എം​പ്ലോ​യ്മെ​ന്‍റ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​ജി. സാ​ബു, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​കെ. മോ​ഹ​ൻ​ദാ​സ്, ഡി​വി​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി.​ഡി. അ​ശ്വ​തി, പി.​വി. രാ​ജീ​വ​ൻ, ആ​ർ. രാ​ധി​ക, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ റോ​സ് മേ​രി, പി​എ​സ്‌​സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഒ.​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.