കോ​വി​ഡ് പ്ര​തി​രോ​ധം; വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്പെ​ഷ​ല്‍ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ്
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ 45 നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ഇ​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
വാ​ക്സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ എ​ണ്ണം വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ശേ​ഖ​രി​ച്ചാ​കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ക. ഓ​രോ പ്ര​ദേ​ശ​ത്തും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​ത്യേ​ക അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ആ​വ​ശ്യ​മു​ള്ളി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും. വാ​ര്‍​ഡു​ത​ല ഹെ​ല്‍​ത്ത് സാ​നി​റ്റേ​ഷ​ന്‍ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​നേ​ഷ​ന്‍, കോ​വി​ഡ് പ​രി​ശോ​ധ​ന, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ര്‍​ജി​ത​മാ​ക്കും. സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ കൈ​വ​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ര്‍​ഡു​ക​ളെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളേ​യും മാ​തൃ​കാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യും അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് വാ​ക്സി​ന്‍ എ​ത്ര​യും വേ​ഗം ന​ല്‍​കി​യും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 45നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ജീ​വ​ന​ക്കാ​രെ​ല്ലാം വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ക​യും ആ ​വി​വ​രം സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും വേ​ണം. ഇ​തു പൊ​തു​ജ​ന​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള താ​ത്പ​ര്യ​മു​ണ്ടാ​ക്കു​മെ​ന്നും എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ന്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. ഷി​നു, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ര്‍ , ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.