പൊ​തു​ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ര്‍ അ​തി​വേ​ഗം വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണം
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യ​വ​രി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം.
കെ​എ​സ്ആ​ര്‍​ടി​സി, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍, ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ വേ​ഗം വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ലെ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ദു​ര​ന്ത നി​വാ​ര​ണം വ​കു​പ്പ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു. റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ കെ. ​മ​നോ​ജ് കു​മാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.