ആ​ക്ര​മ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ: പി.​കെ. കൃ​ഷ്ണ​ദാ​സ്
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന മാ​ർ​ക്സി​സ്റ്റ് അ​ക്ര​മ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണെ​ന്ന് എ​ൻ​ഡി​എ ക​ണ്‍​വീ​ന​ർ പി.​കെ. കൃ​ഷ്ണ​ദാ​സ്. എ​ൻ​ഡി​എ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യാ​ല​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​റ​ശാ​ല വ​രെ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്ന​താ​യും പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി മാ​റു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന തി​രി​ച്ച​റി​വ് സി​പി​എം നേ​തൃ​ത്വ​ത്തെ​യും അ​ണി​ക​ളെ​യും വി​റ​ളി​പി​ടി​പ്പി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​കാ​വി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത്തി​നെ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ച്ച സി​പി​എം ന​ട​പ​ടി പൈ​ശാ​ചി​ക​മാ​ണ്. ബി​ജെ​പി അ​ണി​ക​ളോ​ട് ആ​ത്മ​സം​യ​മ​നം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രി​മി​ന​ലു​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു വ​രാ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.