വീടു കയറി ആ​ക്ര​മ​ണം: ഗ​ർ​ഭി​ണി​യ​ട​ക്കം ഏ​ഴു​പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു
Thursday, April 8, 2021 11:41 PM IST
കാ​ട്ടാ​ക്ക​ട : വി​ള​വൂ​ർ​ക്ക​ലി​ൽ സി​പി​എം ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​യ​ട​ക്കം ഏ​ഴു​പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.
ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ള​വൂ​ർ​ക്ക​ൽ പെ​രു​കാ​വ് മേ​ഖ​ല​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ക്കു​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലു​ട​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​മെ​ന്ന് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
ബു​ധ​നാ​ഴ്ച രാ​ത്രി സി​പി​എ​മ്മു​കാ​രാ​യ പ്ര​ശാ​ന്ത്, പി.​വി​ഷ്ണു, ആ​ദ​ർ​ശ്, ഷാ​ജി, തോ​മ​സ്, ആ​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബി​ജെ​പി പാ​വ​ച്ച​ക്കു​ഴി വാ​ർ​ഡ് മെ​മ്പ​ർ ശാ​ലി​നി​യു​ടെ മ​ക​ളും ഭ​ർ​ത്താ​വും താ​മ​സി​ക്കു​ന്ന പെ​രു​കാ​വി​ലെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഘം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശാ​ലി​നി​യു​ടെ മ​രു​മ​ക​ൻ അ​ജി​ത്തി​നെ​യും ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ രാ​ജ​ശ്രീ​യെ​യും, അ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ശ​ര​ത്ത്, പി​താ​വ് രാ​ജ​ൻ, മാ​താ​വ് ശ​ശി​ക​ല എ​ന്നി​വ​രെ മ​ർ​ദി​ച്ചു. നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും അ​ക്ര​മി​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ വീ​ശി നാ​ട്ടു​കാ​രെ ഓ​ടി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് ഭീ​ഷ​ണി​മു​ഴ​ക്കി നി​ന്ന ശേ​ഷ​മാ​ണ് സം​ഘം പി​ന്മാ​റി​യ​ത്. അ​ക്ര​മി​ക​ൾ പോ​യ​തോ​ടെ നാ​ട്ടു​കാ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്തി​നേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി. എ​ന്നാ​ൽ പെ​രു​ക​വി​ന് സ​മീ​പം കോ​ണാ​ക്കോ​ട് വ​ച്ച് ആം​ബു​ല​ൻ​സി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സം​ഭ​വ​മ​റി​ഞ്ഞ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി​മ​റ​ഞ്ഞു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​ശ്രീ തൈ​ക്കാ​ട് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ജി​ത്ത്, അ​മ്മ ശ​ശി​ക​ല, സ​ഹോ​ദ​ര​ൻ ശ​ര​ത്ത് എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ജി​ത്തി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തോ​ടെ വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി​യ അ​ക്ര​മി​ക​ൾ വി​ള​വൂ​ർ​ക്ക​ൽ പ​ഴ​വീ​ട്ടി​ൽ ഹ​രി​യു​ടെ വീ​ടി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി.
ഹ​രി​യെ​യും ഭാ​ര്യ ആ​തി​ര​യെ​യും ഇ​വ​ർ വീ​ടി​നു​ള്ളി​ലി​ട്ട് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ട് വീ​ടു​ക​ളി​ലെ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ത്തു.​വി​ള​വൂ​ർ​ക്ക​ലി​ന് പു​റ​മെ, വി​ള​പ്പി​ൽ​ശാ​ല, തി​രു​മ​ല, ഇ​ലി​പ്പോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ബി​ജെ​പി ദേ​ശീ​യ നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ് വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടി പ്ര​ദേ​ശ​ത്ത് സ​മാ​ധാ​ന​ന്ത​രീ​ക്ഷം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ​ ആ​വ​ശ്യ​പ്പെ​ട്ടു.