മ​ല​വി​ള പാ​ലം നി​ർ​മാ​ണം ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി
Saturday, April 10, 2021 12:02 AM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ- പു​ന്നാ​വൂ​ർ റോ​ഡി​ലെ മ​ല​വി​ള ക​നാ​ലി​നു കു​റു​കെ​യു​ള്ള ഇ​ടു​ങ്ങി​യ പാ​ല​ത്തി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.ഒ​രു​വ​ർ​ഷം മു​മ്പ് കോ​ട​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​യി​ലേ​ക്ക് എ​ത്തി​യ ടി​പ്പ​ർ ലോ​റി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ത​ട്ടി നൂ​റ​ടി താ​ഴ്ച​യു​ള്ള കാ​ന​ലി​ലേ​ക്കു പ​തി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് മ​ല​വി​ള ഇ​ടു​ങ്ങി​യ പാ​ലം വീ​തി​കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഇ​രു​മ്പു​പൈ​പ്പ് സ്ഥാ​പി​ച്ച് പൊ​ക്കം കൂ​ട്ടു​ക​യും മ​ല​വി​ള​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ലാ​വൂ​ർ -അ​രു​വി​ക്ക​ര - പോ​ങ്ങും​മൂ​ട് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടും മ​ല​വി​ള പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ മാ​ത്രം ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. മു​ൻ സ്പീ​ക്ക​ർ എ​ൻ.​ശ​ക്ത​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 2009 ൽ ​പാ​ല​ത്തി​നാ​യി 2.21 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. അ​പ്രോ​ച്ച് റോ​ഡി​ന് ഭൂ​മി​ക്കു​ള്ള പ​ണം ഇ​ല്ലെ​ന്ന പേ​രി​ൽ പാ​ലം നി​ർ​മാ​ണം ന​ട​ന്നി​ല്ല. ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ൻ 3.50 കോ​ടി രൂ​പ പാ​ല​ത്തി​ന് അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി.

പാ​ലം നി​ർ​മി​ക്കാ​ൻ ആ​ദ്യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. തു​ട​ർ ന​ട​പ​ടി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി. നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച തു​ക​യ്ക്ക് ഇ​നി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കി​ല്ല. പു​തു​ക്കി​യ തു​ക​യ്ക്ക് ഇ​നി അ​നു​മ​തി ല​ഭി​ക്ക​ണം. റോ​ഡി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പ​ണം വേ​ണം. അ​ക്വി​സി​ഷ​ൻ ന​ട​പ​ടി റ​വ​ന്യൂ വ​കു​പ്പ് വൈ​കി​ച്ച​താ​ണു പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​നു ത​ട​സ​മാ​യ​തെ​ന്നു മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 4.20 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്നു പാ​ല​ങ്ങ​ളു​ടെ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു.