മ​ട​വൂ​ർ വാ​സു​ദേ​വ​ൻനാ​യ​ർ പു​ര​സ്കാ​രം തോ​ന്ന​യ്ക്ക​ൽ പീ​താം​ബ​ര​ന് സമർപ്പിച്ചു
Saturday, April 10, 2021 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​ ക​ഥ​ക​ളി ആ​ചാ​ര്യ​ൻ മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ 92-ാം ജ​യ​ന്തി ദി​നാ​ച​ര​ണ​വും മു​തി​ർ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​ൻ തോ​ന്ന​യ്ക്ക​ൽ പീ​താം​ബ​ര​ന് പു​ര​സ്കാര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജ​യ​ന്തി ദി​നാ​ച​ര​ണം പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ആ​ർ. നാ​യ​ർ അ​ധ്യ​ക്ഷതവഹിച്ച യോഗത്തിൽ സാ​വി​ത്രി അ​മ്മ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​ബേ​ബി​സു​ധ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ. ​നി​ഹാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മാ​ധ​വ​ൻ കു​ട്ടി,ഡോ.​എ​സ്.​ആ​ർ. രാ​ജ​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​റീ​നാ​കു​മാ​രി, പി. ​ര​ഘൂ​ത്ത​മ​ൻ, ക​ലാ​ഭാ​ര​തി ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ.​രാ​ജീ​വ​ൻ, സെ​ക്ര​ട്ട​റി അ​ടു​ക്കൂ​ർ ഉ​ണ്ണി, പെ​രി​നാ​ട് സ​ദാ​ന​ന്ദ​ൻ പി​ള്ള, എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്. അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തുടർന്ന് ക​ലാ​മ​ണ്ഡ​ലം സു​രേ​ന്ദ്ര​ന്‍റെ ക​ഥ​ക​ളി​പ്പ​ദ​ക​ച്ചേ​രി​യും, ക​ല്യാ​ണ സൗ​ഗ​ന്ധി​കം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.