കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം
Saturday, April 10, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. നെ​ടു​മ​ങ്ങാ​ട്ട് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു.
ചു​ള്ളി​മാ​നൂ​ർ മൊ​ട്ട​ക്കാ​വ് സ്വ​ദേ​ശി മു​നീ​റി​ന്‍റെ​യും സ​മീ​പ​വാ​സി​യാ​യ രാ​ജേ​ഷി​ന്‍റെ​യും വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ സ​മ​യ​ത്തു മു​നീ​റി​ന്‍റെ മാ​താ​വ് മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടു വീ​ടി​നു​ള്ളി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു. മൊ​ട്ട​ക്കാ​വ് ഭാ​ഗ​ത്തു റോ​ഡി​നു കു​റു​കെ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ എ​ത്തി​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത്.