തൊ​ളി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, April 10, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട് : തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ആ​ശു​പ​ത്രി​യി​ൽ അ​ധി​ക​മാ​യി ആ​വ​ശ്യ​മു​ള്ള ഡോ​ക്ട​ർ​മാ​രെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​ക​പ്പ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി പി​ന്നാ​ക്ക​ക്കാ​ർ താ​മ​സി​ക്കു​ന്ന തൊ​ളി​ക്കോ​ട് പ്ര​ദേ​ശ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​സ്മാ​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ പ​ഞ്ചാ​യ​ത്തി​ന് നി​യ​മി​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഇ​പ്ര​കാ​രം നി​യ​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള വേ​ത​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കാം. നി​ർ​ത്ത​ലാ​ക്കി​യ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.
കി​ട​ത്തി ചി​കി​ത്സ ഇ​ല്ലാ​ത്ത​തു കാ​ര​ണം രോ​ഗി​ക​ൾ​ക്ക് 20 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ​വ​രെ സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ കാ​ണ​രു​തെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മേ​യ് 20 മു​ന്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. കേ​സ് മേ​യ് 25 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.