യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍
Saturday, April 10, 2021 12:05 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​യെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. വ​ഞ്ചി​യൂ​ര്‍ മി​ത്രാ​നി​കേ​ത​ന്‍ ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​യ​ല്‍​നി​ക​ത്തി​യ പു​ര​യി​ട​ത്തി​ല്‍ പ്ര​വീ​ണ്‍​കു​മാ​ര്‍ (കു​ഞ്ഞു​മോ​ന്‍, 34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന്
രാ​ത്രി​ഒ​ന്പ​തി​ന് ചാ​ക്ക​യി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​ക്ക താ​ഴ​ശ്ശേ​രി ലെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന ബി​ജു​കു​മാ​റി​നെ വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ആ​ക്ര​മ​ണ​ത്തി​ല്‍ ബി​ജു​കു​മാ​റി​ന്‍റെ ത​ല​യ്ക്കും കൈ​ക്കും മാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പു​റ​ത്തു​നി​ന്നു വ​രു​ന്ന​വ​ര്‍ ബി​ജു​കു​മാ​റി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ വ​ന്നി​രു​ന്ന് മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​തി​ക്കെ​തി​രേ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ സി​ഐ ര​ഗീ​ഷ്കു​മാ​ര്‍, പ്ര​ജീ​ഷ്കു​മാ​ര്‍, മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ജി​ജേ​ഷ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.