കീ​ഴാ​യി​ക്കോ​ണ​ത്ത് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Saturday, April 10, 2021 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കാ​ൽ​ന​ട​യാ​ത്രി​ക​നെ​യും, ബൈ​ക്കും ഇ​ടി​ച്ച് തെ​റി​ച്ച ശേ​ഷം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് നി​ന്നു. കാ​ൽ​ന​ട​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യും കീ​ഴാ​യി​ക്കോ​ണം മു​ത്തു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നു​മാ​യ ബാ​ബു (46) നാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40 ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ സ്‌​റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കോ​ർ​പി​യോ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കാ​ൽ ന​ട​യാ​ത്രി​ക​നെ​യും സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്യി​തി​രു​ന്ന ബൈ​ക്കും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മി പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് വാ​ഹ​നം നി​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി രാ​ജ​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ഫ​യ​ർ​ഫോ​ഴ്സിന്‍റെ വാ​ഹ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.