കാ​റ്റിലും മ​ഴ​യിലും വ​ൻ നാ​ശ​ന​ഷ്ടം; വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര പറന്നുപോയി
Saturday, April 10, 2021 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ പെ​യ്ത വേ​ന​ൽ മ​ഴ​യി​ലും വീ​ശി​യ​ടി​ച്ച കാ​റ്റി​ലും കി​ളി​മാ​നൂ​ർ , അ​ട​യ​മ​ൺ മേ​ഖ​ക​ളി​ൽ വ​ൻ നാ​ശ​ന​ഷ്ടം. മൂ​ന്ന് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു പോ​യി. വൈ​ദ്യു​ത​ക​മ്പി​ക​ൾ വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ വീ​ണ് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ പൊ​ട്ടി വീ​ണു. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. ചെ​റു​നാ​ര​കം കോ​ട്, പു​ലി​യം, മു​തു​കു​റി​ഞ്ഞി, നെ​ല്ലി​ക്കു​ന്ന്, അ​ട​യ മ​ൺ, തൊ​ളി​ക്കു​ഴി, ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പ​ല മേ​ഖ​ല​ക​ളി​ലും പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ല്ല.

കൊ​പ്പം സ്വ​ദേ​ശി​യാ​യ ബി​നി​യു​ടെ വീ​ട്, അ​ട​യ മ​ൺ കു​ന്നി​ൽ​വീ​ട്ടി​ൽ ഭ​ദ്ര​ന്‍റെ വീ​ട്, അ​ട​യ​മ​ൺ മൂ​ങ്ങാ​ക്കു​ഴി രേ​വ​തി ഭ​വ​നി​ൽ സു​മം​ഗ​ല എ​ന്നി​വ​രു​ടെ ഷീ​റ്റ് മേ​ഞ്ഞ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളാ​ണ് കാ​റ്റി​ൽ പ​റ​ന്നു പോ​യ​ത്. തൊ​ളി​ക്കു​ഴി ഇ​ർ​ഫാ​ൻ മ​ൻ​സി​ലി​ൽ ന​സീ​മി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കാ​നാ​റ സ​മ​ത്വ തീ​ര​ത്തി​ന് സ​മീ​പ​ത്ത് ജ​യ​ശ്രീ​യു​ടെ വീ​ട്ടി​ലെ പ്ലാ​വ് ഒ​ടി​ഞ്ഞ് വൈ​ദു​തി ലൈ​നി​ലേ​ക്ക് വീ​ണു. കാ​നാ​റ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് മ​രം ഒ​ടി​ഞ്ഞു വീ​ണ് വൈ​ദ്യു​ത​ത്തൂ​ൺ ത​ക​ർ​ന്നു. മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യ​തോ​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ എ​ത്ര​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

അ​പ്ര​തീ​ക്ഷി​ത കാ​റ്റും മ​ഴ​യും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​യാ​ണ് ഏ​റെ വ​ല​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം കി​ളി​മാ​നൂ​ർ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യി നി​ല​ച്ചു.​മു​ഴു​വ​ൻ ഫീ​ഡ​റു​ക​ളും ത​ക​രാ​റി​ലാ​യി. 25 ഇ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും 10 ലേ​റെ വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു വീ​ണ​താ​യും അ​സി. എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ൻ രാ​ത്രി വൈ​കി​യും തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി.