കാ​ട്ടാ​ക്ക​ട​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട ഗ​താ​ഗ​ത​ക്കുരു​ക്ക്
Saturday, April 10, 2021 11:43 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് മു​റു​കു​ന്നു. ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഇ​വി​ടെ ഗ​താ​ഗ​തം താ​ളം തെ​റ്റി​യ​ത്. പോ​ലീ​സ് സം​വി​ധാ​ന​മാ​ക​ട്ടെ കാ​ര്യ​ക്ഷ​മ​മ​ല്ല​താ​നും. അ​ന​ധി​കൃ​ത​പാ​ർ​ക്കിം​ഗും ലോ​റി​ക​ൾ തി​ര​ക്കേ​റി​യ സ​മ​യ​ത്തു ക​യ​റ്റി​റ​ക്കി​ന് വ​ഴി​യ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യ​ന്ന​തും ശാ​പ​മാ​യി തു​ട​രു​ന്നു.

ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ടു. അ​ഴി​യാ​ൻ മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു. വ​ഴി അ​റി​യു​ന്ന​വ​ർ ഇ​ട​റോ​ഡു​ക​ൾ മാ​റി ക​യ​റി പോ​യെ​ങ്കി​ലും ഇ​വി​ടെ​യും പി​ന്നെ കു​രു​ക്കാ​യി. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കൈ​ത​ക്കോ​ണം വ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ​ത് . പോ​ലീ​സും ഹോം ​ഗാ​ർ​ഡു​ക​ളും ക​ട്ട​ക്കോ​ട് റോ​ഡ്, ശ്രീ​കൃ​ഷ്ണ പു​രം റോ​ഡ്, ബി​എ​സ്എ​ൻ​എ​ൽ മൊ​ളി​യൂ​ർ റോ​ഡ്, ക​ഞ്ചി​യൂ​ർ​ക്കോ​ണം റോ​ഡ്, ക്രി​സ്ത്യ​ൻ കോ​ള​ജ് -പാ​രീ​സ് പ​ട്ട​ണം റോ​ഡ് വ​ഴി​യൊ​ക്കെ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​തോ​ടെ ര​ണ്ട​ര മ​ണി​ക്കൂ​ർ നീണ്ട കു​രു​ക്കി​ന് ശ​മ​ന​മാ​യി.​
റോ​ഡി​രു​വ​ശ​ത്തെയും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗാ​ണ് ഇ​പ്പോ​ഴ​ത്തെ​യും പ്ര​ധാ​ന പ്ര​ശ്‌​നം . കാ​ട്ടാ​ക്ക​ട​യി​ൽ പോ​ലീ​സും കേ​ര​ള​വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​ട്ടാ​ക്ക​ട യൂ​ണി​റ്റു​മാ​യി ചേ​ർ​ന്ന് സ്ഥാ​പി​ച്ച നോ ​പാ​ർ​ക്കിം​ഗ് ,പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ എ​ല്ലാം ഇ​പ്പോ​ൾ നോ​ക്കു​കു​ത്തി​യാ​ണ്. പ​ല​തും ഇ​പ്പോ​ൾ സ്ഥാ​നം മാ​റി ആ​ളു​ക​ൾ​ക്കി​ഷ്ട​മു​ള്ള​യി​ട​ത്തു വ​ച്ചി​രി​ക്കു​ന്നു. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു പു​റ​മെ റോ​ഡി​നി​രു​വ​ശ​വും കെ​എ​സ്ഇ​ബി, ബി​എ​സ്എ​ൻ​എ​ൽ തൂ​ണു​ക​ൾ യാ​ത്രാ​ത​ട​സം സൃ​ഷ്ടി​ച്ച് നി​ൽ​ക്കു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്താ​ലേ ക​ട്ടാ​ക്ക​ട ക​ട​ന്നു​പോ​കാ​ൻ ക​ഴി​യൂ എ​ന്ന​താ​ണ് അ​വ​സ്ഥ. ജം​ഗ്ഷ​ൻ മു​ത​ൽ ച​ന്ത വ​രെ​യും അ​വി​ടെ നി​ന്നും കോ​ള​ജ് വ​രെ​യും ട്രാ​ഫി​ക്ക് കു​രു​ക്ക് നീ​ളും. ഇ​പ്പോ​ൾ താ​ലൂ​ക്ക് കൂ​ടി വ​ന്ന​തോ​ടെ ദി​വ​സ​വും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് റോ​ഡി​ലാ​ണ്.

വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളാ​ണ് കാ​ട്ടാ​ക്ക​ട​യി​ൽ ഉ​ള്ള​ത്. ആ ​റോ​ഡി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും സാ​ധ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​റ​ക്കി വ​യ്ക്കലും. ഇ​തി​നി​ട​യി​ൽ കൂ​ടി വേ​ണം വാ​ഹ​ന​ങ്ങ​ൾ​ക​ട​ന്നു പോ​കാ​ൻ. മാ​ത്ര​മ​ല്ല വ​ഴി​വാ​ണി​ഭവും പെ​രു​കി​യി​രി​ക്കു​ന്ന​ത്. ഒ​രു പൊ​തു പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഇ​വി​ടി​ല്ല. കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ബ​സു​ക​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ വ​ര​വും പോ​ക്കും കു​രു​ക്കി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്.

കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ അ​ധി​ക്യ​ത​ർ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ച്ചെ​ങ്കി​ലും അ​ത് ഒ​രി​ട​ത്തും എ​ത്തി​യി​ല്ല. ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി ഏ​താ​ണ്ട് 50 കോ​ടി രൂ​പ വ​രെ അ​നു​വ​ദി​ച്ച​താ​ണ്. അ​താ​ക​ട്ടെ പാ​ളി​പ്പോ​യി.