ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ച്ച: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Saturday, April 10, 2021 11:43 PM IST
മം​ഗ​ല​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. റൂ​റ​ൽ എ​സ്പി പി. ​കെ. മ​ധു സം​ഭ​വ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ജ്വ​ല്ല​റി ഉ​ട​മ​യാ​യ സ​മ്പ​ത്തി​നെ​യും ഡ്രൈ​വ​റാ​യ അ​രു​ണി​നെ​യും സ്ഥ​ല​ത്തെ​ത്തി​ച്ച് വി​ശ​ദ​മാ​യി സം​ഭ​വം ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഡ്രൈ​വ​ർ അ​രു​ണി​നെ ഇ​റ​ക്കി​വി​ട്ട വാ​വ​റ​യ​മ്പ​ല​ത്തും റൂ​റ​ൽ എ​സ്പി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യും എ​സ്പി പ​റ​ഞ്ഞു.

നാ​ലു മാ​സം മു​ൻ​പ് ത​ക്ക​ല​യി​ൽ സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​രു​ന്ന​താ​യി ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. അ​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. അ​വ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്. ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മം​ഗ​ല​പു​രം കു​റ​ക്കോ​ട് ടെ​ക്നോ സി​റ്റി​ക്കു സ​മീ​പം വ​ച്ചാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്.

സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ നി​ർ​മി​ച്ച് ജ്വ​ല്ല​റി​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സ​മ്പ​ത്തി​നെ (47) യും ​ഡ്രൈ​വ​ർ അ​രു​ണി​നെ​യു​മാ​ണ് അ​ജ്ഞാ​ത സം​ഘം ആ​ക്ര​മി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ജ്വ​ല്ല​റി ഉ​ട​മ വ​ന്ന​ത്. ഇ​വ​രെ മു​ന്നി​ലും പി​ന്നി​ലു​മാ​യി പി​ന്തു​ട​ർ​ന്ന് കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ന്നി​ലെ കാ​റി​ലെ​ത്തി​യ​വ​ർ കു​റ​ക്കോ​ട് വ​ച്ച് ജ്വ​ല്ല​റി ഉ​ട​മ​യു​ടെ കാ​ർ ത​ട​ഞ്ഞു.

കാ​ർ​നി​ർ​ത്തി​യ ഉ​ട​ൻ മു​ന്നി​ലും പി​ന്നി​ലു​മാ​യി വ​ന്ന​വ​ർ ചാ​ടി​യി​റ​ങ്ങി വെ​ട്ടു​ക​ത്തി വ​ച്ച് ഗ്ലാ​സ് ത​ക​ർ​ത്ത് മു​ഖ​ത്തേ​ക്ക് മു​ള​കു​പൊ​ടി എ​റി​യു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ലി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 788 ഗ്രാം ​സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ അ​രു​ണി​നെ കാ​റി​ൽ നി​ന്നി​റ​ക്കി അ​ക്ര​മി​ക​ൾ വ​ന്ന കാ​റി​ൽ ക​യ​റ്റി മ​ർ​ദി​ച്ച് വാ​വ​റ അ​മ്പ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ത്തി​ൽ നി​ന്നും ത​ള്ളി​യി​ട്ട് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.