പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, April 12, 2021 12:04 AM IST
പാ​ലോ​ട്: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പാ​ലോ​ട് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ​ല കു​ശ​വൂ​ർ ക​രി​മാ​ൻ​കോ​ട് ഊ​രാ​ളി​ക്കോ​ണ​ത്ത് വി​പി​ൻ ( 22) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ വി​വ​രം അ​റി​യു​ന്ന​ത്. ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് വി​വ​രം പാ​ലോ​ട് പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നു പോ​ലീ​സ് കേ​സെ​ടു​ത്തു.
നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്ഐ നി​സാ​റു​ദ്ദീ​ൻ, ഭു​വ​ന​ച​ന്ദ​ൻ നാ​യ​ർ ,അ​ൻ​സാ​രി, ദി​പാ​കു​മാ​രി , സു​ജു​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.